Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Science Fair

Kottayam

കു​രു​ന്നുക​ളു​ടെ പ്ര​തി​ഭാ​ വി​ലാ​സ​ത്തിൽ ശ്ര​ദ്ധേ​യ​മാ​യി ഉ​പ​ജി​ല്ലാ ​ശാ​സ്ത്ര​മേ​ള

വൈ​ക്കം:​കു​രു​ന്നു​ക​ളു​ടെ ഭാ​വ​ന​യും പ്ര​തി​ഭാ​വി​ലാ​സ​വും ക​ര​വി​രു​തും സ​മ​ന്വ​യി​ച്ച നി​ർ​മി​തി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യി വൈ​ക്കം ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം. ക​ളി​മ​ണ്ണി​ലും മു​ള​യി​ലും മെ​റ്റ​ലി​ലും തു​ണി​യി​ലു​മ​ട​ക്കം കു​ട്ടി​ക​ൾ തീ​ർ​ത്ത നി​ർ​മി​ത​ിക​ൾ മു​തി​ർ​ന്ന​വ​രെ​യും വി​സ്മ​യ​ഭ​രി​ത​രാ​ക്കി.

കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ, കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ വൈ​ക്കം ഉ​പ​ജി​ല്ല​യി​ലു​ള്ള 69 സ്‌​കൂ​ളു​ക​ളി​ലെ എ​ല്‍​പി വി​ഭാ​ഗം മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റിത​ലം വ​രെ​യു​ള്ള 2500 വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

സി.​കെ. ആ​ശ എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ കാ​ണാ​ൻ എ​ത്തി​യ​തോ​ടെ ശാ​സ്ത്ര​മേ​ള ഉ​ത്സ​വസാ​ന്ദ്ര​മാ​യി.

Latest News

Up